ബംഗളൂരു സ്‌ഫോടനം: മൂന്നു പേര്‍ കൂടി പിടിയില്‍

April 23, 2013 പ്രധാന വാര്‍ത്തകള്‍

ബംഗളൂരു:  ബംഗളൂരു  ബിജെപി കാര്യാലയത്തിന് സമീപം നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കൂടി പിടിയില്‍.  രണ്ടു പേര്‍ ചെന്നൈയില്‍ നിന്നും  ഒരാള്‍ മധുരയില്‍ നിന്നുമാണ് അറസ്റ്റിലായത്. എന്‍ഐഎയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്.  അറസ്റ്റിലായവര്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

തമിഴ്‌നാട് പോലീസിന്റെയും ബംഗളൂരു പോലീസിന്റെയും സംയുക്ത അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.ബംഗളൂരു സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്ക് കൈമാറിയ സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. തമിഴ്‌നാട് ക്യു ബ്രാഞ്ച് പോലീസാണ്  പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാലു മലയാളികളെ നേരത്തെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളെ ചെന്നൈയിലെ തെളിവിടുപ്പിന് ശേഷം ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക് കൊണ്ടു പോകും.

ഏപ്രില്‍ 17ന് ബംഗളൂരുവില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ എട്ടു പോലീസുകാരടക്കം 16 പേര്‍ക്ക് പരുക്കേറ്റിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍