വിദ്യാഭ്യാസ സ്വര്‍ണ്ണ മെഡല്‍ വിതരണം ഏപ്രില്‍ 27 ന്

April 23, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ളവര്‍ക്കായുള്ള സ്വര്‍ണ്ണമെഡലും ക്ഷേമനിധിയില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങളും ഏപ്രില്‍ 27 (ശനിയാഴ്ച) രാവിലെ 10.30 ന് തൃശ്ശൂര്‍ ടൌണ്‍ഹാളില്‍ നടക്കും. ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് പെരുമ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങിന്റെ ഉദ്ഘാടനവും സ്വര്‍ണ്ണ മെഡല്‍ വിതരണവും ഖാദി-സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിക്കും. തൊഴിലാളികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് വിതരണം പി.സി. ചാക്കോ എം.പി നിര്‍വഹിക്കും. ചടങ്ങില്‍ എം.എല്‍.എ മാരായ സി. രവീന്ദ്രനാഥ്, ഗീതാ ഗോപി, തോമസ് ഉണ്ണിയാടന്‍, തൃശ്ശൂര്‍ മേയര്‍ ഐ.പി. പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏറ്റവും നല്ല നൂല്‍ നൂല്‍പ്പുകാരിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച കെ. കല്യാണിക്കുട്ടിയെ ചടങ്ങില്‍ ആദരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍