സത്യാനന്ദഗുരുസമീക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

April 25, 2013 ക്ഷേത്രവിശേഷങ്ങള്‍,പ്രധാന വാര്‍ത്തകള്‍

സത്യാനന്ദഗുരു സമീക്ഷ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

സത്യാനന്ദഗുരു സമീക്ഷ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഭാഗവത മയൂരം ജി.ബാബുരാജ്, ദിനേഷ് മാവുങ്കാല്‍, വി.ഹരികുമാര്‍ എന്നിവര്‍ സമീപം.

തിരുവനന്തപുരം: ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഹനുമദ് ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സത്യാനന്ദഗുരുസമീക്ഷ നടന്നു. സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരികുമാര്‍ അദ്ധ്യക്ഷനായിരുന്നു. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദിനേഷ് മാവുങ്കാല്‍ സദ്ഗുരുസ്മരണ പ്രഭാഷണം നടത്തി. ‘രാമധര്‍മ്മ സ്വരൂപനായ സ്വാമിജി’ എന്ന വിഷയത്തെ ആസ്പദമാക്കി ഭാഗവതമയൂരം ജി.ബാബുരാജ് പ്രബന്ധം അവതരിപ്പിച്ചു. തച്ചപ്പള്ളി ശശിധരന്‍ നായര്‍ , പാപ്പനംകോട് അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

nrutha silpam-SRNMI-2013സമ്മേളനത്തിനുശേഷം സംഗീതനൃത്തശില്പം അവതരിപ്പിച്ചു. ദിവ്യവിമല്‍ ആലാപനം, അജിത്കുമാര്‍ പുല്ലാങ്കുഴല്‍ , ആര്‍ .എല്‍ . വി .ബാബുകൃഷ്ണന്‍ വയലിന്‍ ,   തൃപ്പൂണിത്തുറ ഹരിയും അര്‍ജ്ജുന്‍ സുരേഷും മൃദംഗം എന്നിവര്‍ അവതരിപ്പിച്ച സംഗീതസദസ്സില്‍ രശ്മി സുധീറും  നിത്യശൈലേഷും നൃത്തച്ചുവടുവച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍