അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ചികിത്സാ സഹായം കൈമാറി

April 26, 2013 മറ്റുവാര്‍ത്തകള്‍

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായത്തില്‍ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയുടെ ധനസഹായം എക്‌സൈസ്-തുറമുഖ മന്ത്രി കെ.ബാബു കൈമാറി. മന്ത്രി കെ.ബാബുവിന്റെ പ്രത്യേക താത്പര്യ പ്രകാരമാണ് മുഖ്യമന്ത്രിയുടെ ചികിത്സ ഫണ്ടില്‍ നിന്ന് സഹായമനുവദിച്ചത്. പള്ളുരുത്തി വെളിയിലുള്ള അര്‍ജുനന്‍ മാസ്റ്ററുടെ വീട്ടില്‍ നേരിട്ടെത്തിയാണ് മന്ത്രി ചികിത്സ ധനസഹായത്തിന്റെ ചെക്ക് കൈമാറിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍