ഉപതിരഞ്ഞെടുപ്പ്: പ്രാദേശികാവധി

April 27, 2013 മറ്റുവാര്‍ത്തകള്‍

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല തെക്ക്, പുറക്കാട്, ചെറിയനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൃപ്പൂരക്കുളം, പഞ്ചായത്ത് ഓഫീസ്, ഞാഞ്ഞൂക്കാട് എന്നീ വാര്‍ഡുകളിലും ചെങ്ങന്നൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ ചെറിയനാട് ഡിവിഷനിലും മേയ് ഏഴിന് ഉപതിരഞ്ഞെടുപ്പു നടക്കും. ഈ മണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേയ് ആറിനും ഏഴിനും മണ്ഡലങ്ങളിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിരഞ്ഞെടുപ്പു ദിവസമായ മേയ് ഏഴിനും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

സ്വീകരണ-വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ ചെങ്ങന്നൂര്‍, അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്ത് ഓഫീസുകള്‍ക്കും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിനും മേയ് ആറ്, ഏഴ് തീയതികളിലും വോട്ടെണ്ണല്‍ ദിവസമായ മേയ് എട്ടിന് ഉച്ചവരെയും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍