സരബ്ജിത് സിങ്ങിന്റെ നില അതീവ ഗുരുതരം

April 27, 2013 രാഷ്ട്രാന്തരീയം

ലാഹോര്‍: സഹതടവുകാരുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ്  ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സരബ്ജിത് സിങ്ങിന്റെ നില അതീവ ഗുരുതരം. വെളളിയാഴ്ച രാത്രിയോടെയാണ് സരബ്ജിത്തിനെ ലാഹോറിലെ ജിന്ന ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ കഴിയുന്ന സരബ്ജിതിനെ വെന്റിലേറ്ററിലേക്ക് മാറ്റി.

ജയിലിലെ മറ്റൊരു സെല്ലിലേക്ക് പോകുന്നതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് ആയുധങ്ങള്‍ ഉപയോഗിച്ച്  മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സരബ്ജിതിനെ ആദ്യം ജയിലിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ ജിന്ന ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പ്രതികരണം തേടിയിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

1990-ല്‍ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ നാല് ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണ് സരബ്ജിത്തിന് വധശിക്ഷ വിധിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം