ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സൈന നെഹ് വാള്‍ പുറത്ത്

April 27, 2013 കായികം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ നിന്നും ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ് വാള്‍ പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യൂ ഹഷിമോട്ടോയോട് സൈന പരാജയപ്പെട്ടത്. സ്‌കോര്‍: 21-13, 12-21, 20-22.

മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും നേടിയാണ് സീഡില്ലാത്ത ജപ്പാന്‍ താരം സൈനയെ തോല്‍പ്പിച്ചത്.

വനിതാ സിംഗിള്‍സില്‍ ചൈനയുടെ യു സുന്നിനെ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടില്‍ ജയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം