ശ്രീരാമനവമി മഹോത്സവം ആറാട്ടോടുകൂടി സമാപിച്ചു

April 29, 2013 ക്ഷേത്രവിശേഷങ്ങള്‍

ശ്രീരാമനവമി ആറാട്ടുഘോഷയാത്ര ജ്യോതിക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ചപ്പോള്‍.

ശ്രീരാമനവമി ആറാട്ടുഘോഷയാത്ര ജ്യോതിക്ഷേത്രസന്നിധിയില്‍ നിന്നും ആരംഭിച്ചപ്പോള്‍.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീരാമനവമി മഹോത്സവം ഇന്നലെ ആറാട്ടോടുകൂടി സമാപിച്ചു. വൈകുന്നേരം 4ന് ജ്യോതിക്ഷേത്ര സന്നിധിയില്‍ നിന്നും ശ്രീരാമ-സീതാ-ആജ്ഞനേയവിഗ്രങ്ങളുടെ തിടമ്പേറ്റിയ ഗജവീരനും താലപ്പൊലിഘോഷയാത്രയും പണിമൂല ദേവീക്ഷേത്രത്തിലെത്തി ആറാട്ടു നടത്തി. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ആശ്രമത്തില്‍ ധ്വജഅവരോഹണം നടത്തിയതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി മഹോത്സവം സമാപിച്ചു.

പണിമൂല ദേവീക്ഷേത്രക്കുളത്തില്‍ നടന്ന ആറാട്ട്

പണിമൂല ദേവീക്ഷേത്രക്കുളത്തില്‍ ആറാട്ട് നടന്നപ്പോള്‍

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍