കോച്ച് ഫാക്ടറി: പങ്കാളിത്തത്തിനു സെയില്‍ തയ്യാര്‍

April 29, 2013 കേരളം

പാലക്കാട്: കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മ്മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തയ്യാറാണെന്ന് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.

നാലായിരം കോച്ചുകള്‍ വരെ പ്രതിവര്‍ഷം നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച തീരുമാനം അറിയിച്ച് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ റെയില്‍ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇക്കാര്യത്തില്‍ റെയില്‍ മന്ത്രലായമാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം