സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍

April 30, 2013 രാഷ്ട്രാന്തരീയം

ലാഹോര്‍: പാക്കിസ്ഥാനില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത് സിംഗിനു മസ്തിഷ്കമരണം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചു. സരബ്ജിത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെങ്കിലും, മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. സരബ്ജിത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ അധികൃതരുടെ വിശദീകരണം. അതേസമയം, സരബ്ജിത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായ സാഹചര്യത്തില്‍, ഭാവി നടപടികള്‍ തീരുമാനിക്കുന്നതിനായി അദ്ദേഹത്തിന്റെ സഹോദരി ദല്‍ബീര്‍ കൌര്‍ വാഗാ അതിര്‍ത്തി വഴി ബുധനാഴ്ച ഇന്ത്യയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് ചൊവ്വാഴ്ച റിപ്പോര്‍ട്ടുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം