ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകി; സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു

May 1, 2013 പ്രധാന വാര്‍ത്തകള്‍

SupremeCourtIndiaന്യൂഡല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളാന്‍ വൈകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു. വധക്കേസില്‍ ശിക്ഷ ലഭിച്ച അസം സ്വദേശി മഹീന്ദ്രനാഥ് ദാസിനാണ് ശിക്ഷാ ഇളവ് കിട്ടിയത്.

1999ലാണ് ദാസ് ശിക്ഷിക്കപ്പെടുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം പരോളിലിറങ്ങിയ ഇയാള്‍ ഒരു കൊലപാതകം കൂടി വീണ്ടും നടത്തിയിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമായി കണക്കിലെടുത്താണ് സുപ്രീം കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദയാ ഹര്‍ജ്ജിയില്‍ തീര്‍പ്പാകാത്തത് കണക്കിലെടുത്താണ് വധശിക്ഷ ഇപ്പോള്‍ ജീവപര്യന്തമാക്കി ചുരുക്കിയത്.

എന്നാല്‍ കഴിഞ്ഞ മാസം പതിനൊന്നാം തീയതി സമാന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ദേവീന്ദര്‍ പാല്‍ സിങ്ങ് ഭുള്ളറുടെ ഹര്‍ജ്ജി കോടതി തള്ളിയിരുന്നു. 1993ല്‍ ദില്ലിയില്‍ നടന്ന ബോംബ് സ്‌ഫോടത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭുള്ളര്‍ക്ക് ശിക്ഷ ലഭിച്ചത്.

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു പ്രതികളുള്‍പ്പെടെ 15 ലധികം പേരുടെ ഭാവി സംബന്ധിച്ച സ്വാധീനമുണ്ടികുന്ന വിധികളാണ് ഇവ രണ്ടും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍