ആസിഡ് ആക്രമണം: കുട്ടിയടക്കം മൂന്നു പേര്‍ക്ക് പരിക്ക്

May 1, 2013 കേരളം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആസിഡ് ആക്രമണത്തില്‍ കുട്ടിയടക്കം മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത്. ഗാന്ധാരി അമ്മന്‍ കോവിലിന് സമീപം ഡിറ്റിപി സെന്റര്‍ നടത്തുന്ന പ്രേം, ഭാര്യ രേഷ്മ, അയല്‍വീട്ടിലെ കുട്ടി ആദിത്യ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഹെല്‍മറ്റ് ധരിച്ചാണ് അക്രമി എത്തിയത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ മൂന്നു പേരെയും തിരുവനന്തപുരം കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം