സരബ്ജിത്ത് സിംഗ് : രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് കുടുംബം

May 2, 2013 പ്രധാന വാര്‍ത്തകള്‍

sarabjithsighന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് മരിച്ചു. ലഹോറിലെ ജിന്ന ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. പാകിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. പിന്നീട് ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് മരണമുണ്ടായത്. ആറ് ദിവസം മുന്‍പാണ് സരബിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററില്‍ കോമയില്‍ കഴിഞ്ഞിരുന്ന സരബ്ജിത്ത് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

സഹതടവുകാരുടെ ക്രൂര മര്‍ദ്ദനമേറ്റ് ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയവെയാണ് സരബ്ജിത്തിന്റെ മരണം. സരബ്ജിത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍