സിവില്‍ സര്‍വീസ് പരീക്ഷ: ഒന്നാം റാങ്ക്‌ മലയാളിക്ക്

May 3, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിരുവനന്തപുരം  സ്വദേശിയായ ഹരിത വി. കുമാറിന് ഒന്നാം റാങ്ക്.  20 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്. ആദ്യ നാല് റാങ്കുകളില്‍ മൂന്നും  മലയാളികള്‍ക്കാണ്. കൊച്ചി സ്വദേശി വി. ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി.

ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നാലാം തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതന്നത്. തിരുവനന്തപുരം തൈക്കാട് സ്വദേശിനിയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്ക് നേടിയിട്ടുള്ള ഹരിത നേരത്തെയെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷകളിലും മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയിരുന്നു.  വിജയകുമാറിന്റേയും ചിത്രയുടേയും മകളാണ് ഹരിത.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍