ടി.പി വധം: വി.എസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് യെച്ചൂരി

May 4, 2013 ദേശീയം

ന്യൂഡല്‍ഹി: ടി.പി വധക്കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെക്കുറിച്ച് വി.എസ് അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് സിപിഎം പിബി അംഗം സീതാറാം യെച്ചൂരി. അന്വേഷണ കമ്മീഷന്റെ കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോടാണ് ചോദിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാത്തത് അന്വേഷിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ടി.പി കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു വി.എസിന്റെ പ്രതികരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം