ഫാര്‍മസി പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പ്രവേശനം

May 5, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ മാസ്റ്റര്‍ ഓഫ് ഫാര്‍മസി(എം.ഫാം), ഫാം.ഡി(പോസ്‌ററ് ബാക്കുലറേറ്റ്) കോഴ്‌സുകളിലേയ്ക്ക് ഈ അധ്യയന വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലയില്‍ നിന്നും അല്ലെങ്കില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് അംഗീകരിച്ച സര്‍വകലാശാലകളില്‍ നിന്നും രണ്ടും മൂന്നും നാലും വര്‍ഷങ്ങളില്‍ ആകെ 50 ശതമാനത്തില്‍ കുറയാതെയുള്ള മാര്‍ക്ക് നേടി ബി.ഫാം കോഴ്‌സ് ജയിച്ച കേരളീയര്‍ക്ക് അപേക്ഷിക്കാം.

പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 300 രൂപയുമാണ് അപേക്ഷാഫീസ്.www.lbscentre.org , www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ ഫാം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ അപേക്ഷാഫീസ് ഒടുക്കണം. സര്‍വ്വീസ് ക്വാട്ട ഒഴികെയുള്ള സീറ്റുകളിലേക്ക് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കഷന്‍ നടത്തുന്ന ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജി.പി.എ.ടി)2013 ല്‍ ലഭിക്കുന്ന റാങ്കിന്റെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. സര്‍വ്വീസ് ക്വാട്ട അപേക്ഷകരെ സര്‍വ്വിസ് സീനിയോറിറ്റിയുടെയും മറ്റ് യോഗ്യതാ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രോസ്‌പെക്ടസ്സും മറ്റ് വിവരങ്ങളുംwww.lbscentre.org , www.lbskerala.com എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ 04712560360, 361, 362, 363, 364, 365.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍