“ധന്യമീയാത്ര” – കവിത

November 20, 2010 സനാതനം

ദേവീരാഘവന്‍ നായര്‍
നിന്‍തിരുമൗലിയില്‍ ചൂടും പൂക്കളില്‍
ഒരു ദളമായി ഞാന്‍ തീര്‍ന്നെങ്കില്‍
നിന്‍തിരുനെറ്റിയിലെ ഭസ്‌മച്ചാര്‍ത്തില്‍
ഒരു ധൂളിയായി ഞാന്‍ തീര്‍ന്നെങ്കില്‍
നിന്‍ കണ്‌ഠമുതിര്‍ക്കും ഗാനവീചിയില്‍
ഒരു രാഗമായി ഞാന്‍ തീര്‍ന്നെങ്കില്‍
നിന്‍തിരുമാറിലെ രുദ്രാക്ഷമാലയില്‍
ഒരു മണിയായി ഞാന്‍ തീര്‍ന്നെങ്കില്‍
നിന്‍മേനിചുംബിക്കും കാവി മുണ്ടിലെ
ഒരുനൂലിഴയായ്‌ ഞാന്‍ തീര്‍ന്നെങ്കില്‍
നിന്‍ പാദം പുണരും ക്ഷേത്രനടയില്‍
ഒരു രേണുവായി ഞാന്‍ തീര്‍ന്നെങ്കില്‍
എത്രമേല്‍ ധന്യം എന്‍ ജീവയാത്ര
എന്തൊരു പുണ്യം എന്‍ ഗുരുനാഥാ!
ഗുരുപാദങ്ങളില്‍ നമ്രശിരസ്സോടെ.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം