ടുജി സ്‌പെക്ട്രം: ജെപിസിയുടെ കാലാവധി നീട്ടി

May 6, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി പരിശോധിക്കുന്ന  സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടി. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതു വരെയാണ് കാലാവധി നീട്ടിയത്.  ജെപിസി അധ്യക്ഷന്‍ പി.സി ചാക്കോ ഇത് സംബന്ധിച്ച് കൊണ്ടുവന്ന പ്രമേയത്തിന് അംഗീകാരം ലഭിച്ചു.  മെയ് 10ന് ജെപിസിയുടെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു.

ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കാലാവധി നീട്ടുന്നതിന് സമ്മതിക്കുകയായിരുന്നു. ഇതിനു മുന്നോടിയായി പി.സി ചാക്കോയും മന്ത്രി കമല്‍നാഥും സ്പീക്കര്‍ മീരാകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍