ബംഗ്ളാദേശില്‍ സംഘര്‍ഷത്തില്‍ 14 പേര്‍ മരിച്ചു

May 6, 2013 രാഷ്ട്രാന്തരീയം

ധാക്കാ: ബംഗ്ളാദേശില്‍ പ്രക്ഷോഭകരും പോലീസ് തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 പേര്‍ മരിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുള്‍പ്പെടെ 13 ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ളിം സംഘടനകള്‍ നടത്തിയ റാലിക്കിടയിലാണ് സംഘര്‍ഷം ഉണ്ടായത്. പോലീസും പാര്‍ലമെന്റ് സേനയും മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. മരിച്ചവരില്‍ മൂന്നു പേര്‍ പോലീസുകാരാണ്. നിരവധി പേര്‍ക്കു സംഘര്‍ഷത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയില്‍ റാലികളും സമ്മേളനങ്ങളും പോലീസ് നിരോധിച്ചിരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം