യോഗാഭ്യാസപാഠങ്ങള്‍ – 20

May 7, 2013 സനാതനം

യോഗാചാര്യ എന്‍. വിജയരാഘവന്‍
ശിഥിലീകരണ വ്യായാമം
സ്‌കന്ധ ചാലനം
നിവര്‍ന്നു നില്‍ക്കുക. രണ്ടു കൈകളുടേയും തള്ളവിരലുകള്‍ ചുമലില്‍ സ്പര്‍ശിച്ചിരിക്കത്തക്കവിധം വെക്കുക. രണ്ടു കൈമുട്ടുകളും മുന്‍വശത്തു വന്ന് പിന്‍വശത്തേക്കു പോകുന്ന വിധത്തില്‍ ചുഴറ്റുക. 10 തവണ ഈ വിധം ചെയ്തതിനുശേഷം 10 തവണ കൈമുട്ടുകള്‍ പിന്‍വശത്തുപോയി മുന്നിലേക്കു വരുന്ന വിധത്തില്‍ ചുഴറ്റണം. സാധാരണ ശ്വാസഗതി. ഇരുവശത്തേക്കും 10 തവണ വീതം ചുഴറ്റിക്കഴിഞ്ഞാല്‍ കൈകള്‍ അയച്ചിട്ട് കണ്ണുകള്‍ അടച്ച്, ചുമലിന്റെ ഭാഗം ശ്രദ്ധിച്ചുകൊണ്ട് ശരീരം മുഴുവന്‍ അയച്ചിട്ടുകൊണ്ടു നില്‍ക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം