പ്രഥമ കുഞ്ചന്‍ കലാപുരസ്കാരം ജഗതി ശ്രീകുമാറിന്

May 7, 2013 കേരളം

Jagathy Sreekumar Latest Photo Newsആലപ്പുഴ: സാംസ്കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ മ്പ്യാര്‍ സ്മാരകം മികച്ച കലാകാര് ഏര്‍പ്പെടുത്തിയ പ്രഥമ കുഞ്ചന്‍ കലാ പുരസ്കാരം പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്. 10,001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മേയ് 17ന് ജഗതി ശ്രീകുമാറിന്റെ തിരുവന്തപുരത്തെ വസതിയില്‍ വച്ച് നല്‍കും.

പ്രൊഫ. നെടുമുടി ഹരികുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. കേന്ദ്ര വ്യോമയാ സഹമന്ത്രി കെ.സി. വേണുഗോപാല്‍, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്, ജി. സുധാകരന്‍ എം.എല്‍.എ., വയലാര്‍ ശരത്ചന്ദ്രവര്‍മ, സ്മാരക ഭരണ സമിതിയംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സമിതി സെക്രട്ടറി സി. പ്രദീപ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം