പാമോലിന്‍ കേസ്: വിടുതല്‍ ഹര്‍ജി തള്ളി

May 7, 2013 പ്രധാന വാര്‍ത്തകള്‍

തൃശൂര്‍: വിവാദം സൃഷ്ടിച്ച പാമോലിന്‍ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. വിടുതല്‍ ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.  മുന്‍മന്ത്രി ടി.എച്ച് മുസ്തഫ, അഞ്ചാം പ്രതി ജിജി തോംസണ്‍ എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതേത്തുടര്‍ന്ന് മുസ്തഫ പ്രതിയായി തുടരും.

പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി പത്മകുമാര്‍, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു എന്നിവരും കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

1991 ല്‍ യുഡിഎഫിന്റെ ഭരണക്കാലത്ത് പാമോലിന്‍ ഇറക്കുമതിയില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന്  സി എ ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍