തമിഴ്നാട് കേരളത്തിന് വെള്ളം വിട്ടുനല്‍കും

May 7, 2013 പ്രധാന വാര്‍ത്തകള്‍

പാലക്കാട്: പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം വിട്ടുനല്‍കാമെന്ന് തമിഴ്നാട് സമ്മതിച്ചു. അടുത്ത പത്ത് ദിവസത്തേക്ക് പൂജ്യം പോയിന്റ് മൂന്ന് ടിഎംസി വെള്ളം വിട്ടുനല്‍കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. പാലക്കാട് നടന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തീരുമാനം.

അധികമായി തമിഴ്‌നാടിന്റെ പക്കലുള്ള ജലം കരുതല്‍ ശേഖരമായി സൂക്ഷിക്കാനുള്ള കേരളത്തിന്‍റെ നിര്‍ദ്ദേശത്തിന്  തമിഴ്‌നാട് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ബുധനാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുക.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍