പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍

May 8, 2013 ദേശീയം

ബാംഗളൂര്‍: പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്തുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ പ്രഹ്ളാദ് ജോഷി പറഞ്ഞു. കെജെപി മാത്രമല്ല മറ്റു പാര്‍ട്ടികളും വോട്ടുകള്‍ പങ്കിട്ടു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകളും ഭിന്നിച്ചുപോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. യെദിയൂരപ്പയെ പാര്‍ട്ടി ഉപേക്ഷിച്ചതല്ലെന്നും അദ്ദേഹം പാര്‍ട്ടി വിട്ടുപോകുകയായിരുന്നുവെന്നും പ്രഹ്ളാദ് ജോഷി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ ഫലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ കാര്യമില്ലെന്നും കോണ്‍ഗ്രസിന് വോട്ടുകള്‍ കൂടിയിട്ടില്ലെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം