മെക്സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 മരണം

May 8, 2013 രാഷ്ട്രാന്തരീയം

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. 36 പേര്‍ക്കു പരിക്കേറ്റു. സ്ഫോടനത്തില്‍ 15 കാറുകള്‍ക്കും 20 വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. സമീപമുള്ള എക്കാറ്റെപെക് നഗരത്തിലും സ്ഫോടനം നാശംവിതച്ചു. മെക്സിക്കോ സിറ്റിയെ പച്ചുവ നഗരവുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലാണ് സ്ഫോടനമുണ്ടായത്. കനത്ത തീയും പുകയും രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം