പ്ളസ് ടു, വിഎച്ച്എസ്സി ഫലങ്ങള്‍ പ്രഖ്യാപിച്ചു: പ്ളസ് ടുവിന് 81.34 ശതമാനം വിജയം

May 8, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് ടു, വിഎച്ച്എസ്സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. 81.34 ശതമാനമാണ് പ്ളസ് ടുവിന്റെ വിജയം. 42 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് എറണാകുളത്താണ് (84.82 ശതമാനം). ഏറ്റവും കുറവ് പത്തനംതിട്ടയിലും. 5132 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ആണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. വിഎച്ച്എസ്സിയില്‍ 90.32 ശതമാനമാണ് വിജയം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം