പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

May 8, 2013 ദേശീയം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 11 മണിക്ക് സഭചേര്‍ന്നയുടനെതന്നെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ചേംബറിനടുത്തേയ്ക്ക് നീങ്ങി. പ്രതിപക്ഷത്തിന്‍റെ തുടര്‍ച്ചയായ ബഹളത്തിനിടയില്‍ അംഗങ്ങളെ ശാന്തരാക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു. ബില്ലുകളൊന്നും പാസാക്കാതെയാണ് സഭ പിരിഞ്ഞത്.

ബഹളം നിയന്ത്രിക്കാന്‍ കഴിയാതിരുന്നതിനെതുടര്‍ന്ന് രാജ്യസഭയും പിരിയുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം