കര്‍ണാടക: ജയിച്ചവരില്‍ മലയാളിയും

May 8, 2013 ദേശീയം

മംഗലാപുരം: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ യു.ടി ഖാദറാണ് വിജയിച്ച മലയാളി. ഇത് മൂന്നാംതവണയാണ് ഖാദര്‍ ജയിക്കുന്നത്.

30,650 വോട്ടുകള്‍ക്കാണ് എതിര്‍ സ്ഥാനാര്‍ത്ഥി എസ്.ഡി.പിയിലെ അക്രം ഹസനെ  ഖാദര്‍ പരാജയപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം