സംസ്‌കൃത ഭഗതവതസപ്താഹയജ്ഞം

May 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്‌കൃതത്തില്‍ ഭഗതവതസപ്താഹയജ്ഞം തിരുവനന്തപുരത്ത് മെയ് 8ന്  ആരംഭിക്കും . ചിന്മയാ മിഷന്റെയും വിശ്വ സംസ്‌കൃത പ്രതിഷ്ഠാനം തിരുവനന്തപുരം താലൂക്ക് സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ്  ഭഗതവതസപ്താഹയജ്ഞം നടക്കുന്നത്. വഴുതക്കാട് ചിന്മയാ ധ്യാനമന്ദിരത്തില്‍ മെയ് 8ന് വൈകുന്നേരം 5 മണിക്ക്  ചിന്മയാമിഷന്‍ പ്രസിഡന്റ് ഡോ.എം.ജി.ശശിഭൂഷണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. മെയ് 8 മുതല്‍ 15 വരെയാണ് യജ്ഞം നടക്കുക.

തിരുവനന്തപുരം സംസ്‌കൃത കോളേജിലെ സാഹിത്യവിഭാഗം അധ്യക്ഷനും വിശ്വ സംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ജില്ലാ അധ്യക്ഷനുമായ ഡോ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍