കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

May 8, 2013 പ്രധാന വാര്‍ത്തകള്‍

ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തി. 224 അംഗ കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന് 121 സീറ്റ് ലഭിച്ചു. 113 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. എട്ടു സീറ്റുകള്‍ കോണ്‍ഗ്രസ് അധികം നേടി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ രാജിവച്ചു.

ഭരണകക്ഷിയായിരുന്ന ബി.ജെ.പിക്ക് 40 സീറ്റുകളേ നേടാനായുള്ളു. ജെ.ഡി.എസ്സിനും നാല്‍പ്പത് സീറ്റ് ലഭിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ കെജെപിക്ക് ആറു സീറ്റ് മാത്രമാണു ലഭിച്ചത്. ബിഎസ്ആര്‍ കോണ്‍ഗ്രസ്-നാല്, മറ്റുള്ളവര്‍-12 എന്നിങ്ങനെയാണ് സീറ്റുനില.

വരുണയില്‍ നിന്നു ജയിച്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍