ശാസ്താംകോട്ട തടാക മേഖല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും: മുഖ്യമന്ത്രി

May 9, 2013 കേരളം

തിരുവനന്തപുരം: ശാസ്താംകോട്ട ശുദ്ധജലതടാകം ഉള്‍പ്പെടുന്ന പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി. ബുധനാഴ്ച രാത്രി തടാക സംരക്ഷണ സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് അഞ്ച് ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന നിരാഹാരസമരം ആര്‍.എസ്.പി എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ അവസാനിപ്പിച്ചു. തടാക സംരക്ഷണത്തിന് ഒരു മാസത്തിനകം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ചയിലെ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിലാണ് രാത്രി തന്നെ കോവൂര്‍ നിരാഹാരം അവസാനിപ്പിച്ചത്. തടാകത്തിന്റെ പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്റ് ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കുമെന്നും ഇതിന് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം