സനാവുല്ലയുടെ മരണം: രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി

May 9, 2013 ദേശീയം

ന്യൂഡല്‍ഹി: ജമ്മു സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചണ്ഡീഗഡ് ആശുപത്രിയിലായിരിക്കെ മരിച്ച പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സ്വദേശി സനാവുല്ല രഞ്ജായിയുടെ മരണം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം ഇന്ത്യ തള്ളി. അതേസമയം, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാക്കിസ്ഥാനു വിട്ടുകൊടുക്കുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ അറിയിച്ചു. മൃതദേഹം വിട്ടുനല്‍കണമെന്ന് പാക്ക് ഹൈക്കമ്മിഷണര്‍ സല്‍മാന്‍ ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം