നിക്ഷേപ സംഗമം ലോഗോ ക്ഷണിച്ചു

May 9, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ആഗസ്റ്റ് 17 ന് കേരളത്തില്‍ മൂന്നു മേഖലകളിലായി നിക്ഷേപ സംഗമം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ അധീനതയിലുളള സ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ അവരുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് ആധുനിക രീതിയിലുളള ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, പാര്‍ക്കിങ് പ്ലാസ, ഷോപ്പിങ് മാള്‍, ടൗണ്‍ ഹാള്‍, വിനോദ കേന്ദ്രങ്ങള്‍, അറവുശാലകള്‍ മുതലായവ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി.

നിക്ഷേപ സംഗമത്തിന് ഉചിതമായ ലോഗോയും പേരും നിര്‍ദ്ദേശിക്കുന്നതിന് താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന എന്‍ട്രികള്‍ക്ക് പാരിതോഷികം നല്‍കും. അവസാന തീയതി മെയ് 18. എന്‍ട്രികള്‍ അയക്കേണ്ട വിലാസം- ഡയറക്ടര്‍, നഗരകാര്യ വകുപ്പ്, പബ്ലിക് ഓഫീസ് ബില്‍ഡിങ്, മ്യൂസിയം പി.ഒ., തിരുവനന്തപുരം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍