ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: നവാസ് ഷെരീഫ്

May 9, 2013 രാഷ്ട്രാന്തരീയം

ഇസ്‌ലാമാബാദ്:  അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന്  മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാകിസ്താനിലെ തീവ്രവാദി സംഘങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  മുംബൈ ആക്രമണത്തില്‍ പാകിസ്താന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്നതു സംബന്ധിച്ച് സംയുക്ത അന്വേഷണം നടത്തുമെന്നും ഷെരീഫ് പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ഇന്ത്യയുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ട സമയം വന്നെത്തിയിരിക്കുന്നുവെന്നും സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താന്‍ മണ്ണില്‍ ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മെയ് 11നണ്  പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം