ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് എമിറേറ്റ്‌സിന്റെ ഷെയര്‍ എ സ്‌മൈല്‍ കാംപെയിന്‍

May 9, 2013 മറ്റുവാര്‍ത്തകള്‍

Image 1 SAS Arsenal group-PBകൊച്ചി:  എമിറേറ്റ്‌സ് എയര്‍ലൈന്‍സ്,  ആര്‍സിനേല്‍ ഫുട്‌ബോള്‍ ക്ലബ്ബുമായി സഹകരിച്ചു കൊണ്ട് എമിറേറ്റ്‌സിന്റെ ഷെയര്‍ എ സ്‌മൈല്‍ കാംപെയിന്റെ പുതിയ ഘട്ടത്തിന്  തുടക്കം കുറിച്ചു.  ആര്‍സിനേല്‍ താരങ്ങളായ മൈക്കേല്‍ ആര്‍ടേറ്റാ, ലൂക്കാസ് പഡോല്‍സ്‌ക്കി, വോജെഴ്‌സ്‌നി, തിയോ വോല്‍കോട്ട് എന്നിവര്‍ എമിറേറ്റ്‌സിലെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന കാബിന്‍ ക്രൂവിന്റെ സഹായത്തോടെ ചില ഫുട്‌ബോള്‍ പദപ്രയോഗങ്ങള്‍ അവരുടെ സ്വന്തം ഭാഷകളില്‍ അവതരിപ്പിക്കുകയും അതോടൊപ്പം തങ്ങളുടെ ഫുട്‌ബോള്‍ പാടവം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ലളിതവും ഹൃദയസ്പര്‍ശിയുമായ വീഡിയോകളാണ്  ഈ പരമ്പരയിലുള്ളത്.

എമിറേറ്റ്‌സിന്റെ ഷെയര്‍ എ സ്‌മൈല്‍ ആരംഭിച്ചത് 2013 ഫെബ്രുവരിയിലാണ്.  ഇതിന്റെ ആദ്യഘട്ടത്തില്‍ 14 ഭാഷകളിലുള്ള 29 വീഡിയോകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.    ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ള സവിശേഷമായ ഭാവങ്ങളും ആശംസകളും എമിറേറ്റ്‌സ് കാബിന്‍ ക്രൂ അംഗങ്ങളാണ് ഈ വീഡിയോകളില്‍ അവതരിപ്പിച്ചത്.  ഇവ കണ്ടും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇടയില്‍ പങ്കുവെച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പരസ്പരം ബന്ധപ്പെടാനുള്ള പിന്തുണ ലഭ്യമാക്കാനാണ്  ഷെയര്‍ എ സ്‌മൈല്‍ കാംപെയിന്‍ ആരംഭിച്ചതിലൂടെ എമിറേറ്റ്‌സ് ഉദ്ദേശിച്ചത്.

എമിറേറ്റ്‌സും ആര്‍സിനേലും 2004 മുതല്‍ സഹകരിക്കുന്നുണ്ടെന്നും ഈ സഹകരണം തുടരാനായി പുതിയ മാര്‍ഗ്ഗങ്ങള്‍ക്കായി തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്നും എമിറേറ്റ്‌സിന്റെ  കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡിവിഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ബുട്രോസ് ബുട്രോസ് പറഞ്ഞു.  ലോകത്തെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷം പകരാനും പുതിയ ഫുട്‌ബോള്‍ പ്രയോഗങ്ങള്‍ പഠിക്കാനും ഇതു വഴിയൊരുക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ആഗോള കായിക ഇനമായ ഫുട്‌ബോളും എമിറേറ്റ്‌സിന്റെ ബഹുഭാഷാ അന്താരാഷ്ട്ര കാംപെയിനായ ഷെയര്‍ എ സ്‌മൈലും മികച്ച ഒരു ചേരുവ തന്നെയാണെന്ന് ആര്‍സിനേലിന്റെ ഗ്ലോബല്‍ പാര്‍ട്ട്ണര്‍ഷിപ്പ് മേധാവി വിനയ് വെങ്കിടേഷം ചൂണ്ടിക്കാട്ടി.  മഞ്ഞു വീഴ്ചയുള്ള കാലത്തു ചിത്രീകരിച്ച ഈ വീഡിയോകള്‍ ലോകമെമ്പാടുമുള്ള തങ്ങളുടെ ആരാധകര്‍ ആസ്വദിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Image 2 EK Crew Balancing-PBആര്‍സിനേല്‍ ഷെയര്‍ എ സ്‌മൈല്‍ വീഡിയോകള്‍ www.emiratesshareasmile.com  എന്ന സൈറ്റിലൂടെ കാണുകയും പങ്കുവെക്കുകയും ചെയ്യാം. എമിറേറ്റ്‌സിന്റെ യു ട്യൂബ് ചാനലായ  www.youtube.com/Emirates.-ലും ഇതു ലഭ്യമാണ്.

 

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍