രക്തം മാറ്റി നല്‍കി രോഗി മരിച്ച സംഭവം: നഴ്സിനെ സസ്പെന്‍ഡ് ചെയ്തു

May 10, 2013 കേരളം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറ്റി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ രക്തം മാറ്റി കയറ്റിയ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രക്തം മാറി കയറ്റിയത്. അര്‍ധരാത്രിയോടെ ഗുരുതരാവസ്ഥയിലായ രോഗി മരിക്കുകയായിരുന്നു. കുറ്റിയില്‍ താഴം സ്വദേശി തങ്കയാണ് മരിച്ചത്.

ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം തേടിയിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കാന്‍ അഡീഷണല്‍ ഡിഎംഇയോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം