വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം

May 10, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഗ്രാമവികസനവകുപ്പിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനവുമായി ബന്ധപ്പെട്ട ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം മെയ് 17 ന് രാവിലെ 10.30 ന് തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ ചേരും.  കേന്ദ്രമാനവശേഷി വകുപ്പ് സഹമന്ത്രി ഡോ. ശശിതരൂര്‍,  ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.പി.മാര്‍, ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍