സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

May 10, 2013 കേരളം

തിരുവനന്തപുരം: വ്യവസായ യൂണിറ്റുകള്‍ തുടങ്ങാനാഗ്രഹിക്കുന്നവരില്‍ നിന്നും പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി.) അപേക്ഷ ക്ഷണിച്ചു.  25 ലക്ഷം രൂപ വരെയുളള പദ്ധതികള്‍ക്ക് ബാങ്ക് വായ്പ ലഭിക്കും.  15 ശതമാനം മുതല്‍ 35 ശതമാനം വരെ മാര്‍ജിന്‍ മണി ഗ്രാന്റ് (സബ്‌സിഡി) ലഭ്യമാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെളളയമ്പലത്തെ ജില്ലാ വ്യവസായകേന്ദ്രവുമായോ  വെളളയമ്പലം, നെടുമങ്ങാട്, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.  എല്ലാ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലേയോ വ്യവസായ വികസന ഓഫീസര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം