വെണ്ടുരുത്തി പാലത്തില്‍ കപ്പല്‍ ഇടിച്ചു

May 11, 2013 കേരളം

കൊച്ചി: വെണ്ടുരുത്തി പാലത്തില്‍ കപ്പല്‍ ഇടിച്ചു. നേവിയുടെ കപ്പല്‍ചാനല്‍ ശരിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍ നിയന്ത്രണം വിട്ട് കപ്പല്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു.

ഭഗവതി പ്രേം എന്ന മണ്ണുമാന്തി കപ്പലാണ് പാലത്തില്‍ ഇടിച്ചത്. കപ്പല്‍ നീക്കം ചെയ്യുന്നതിനിടെ വീണ്ടും പാലത്തില്‍ ഇടിച്ചത്  ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകി.   ഇടിയുടെ ആഘാതത്തില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരികളും തകര്‍ന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം