വി.എച്ച്.എസ്.ഇ സേവ്-എ-ഇയര്‍ പരീക്ഷ മെയ് 27 മുതല്‍

May 11, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മാര്‍ച്ച് 2013 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും പരീക്ഷയ്ക്ക് യോഗ്യത നേടാതിരിക്കുകയോ വിവിധ കാരണങ്ങളാല്‍ പരീക്ഷയ്ക്ക് ഹാജരാകാതിരിക്കുകയോ ചെയ്ത കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീം (റഗുലര്‍) വിദ്യാര്‍ത്ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും മെയ് 27 മുതല്‍ നടത്തുന്ന സേവ് – എ – ഇയര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കണ്ടിന്യൂവസ് ഇവാല്യുവേഷന്‍ ആന്റ് ഗ്രേഡിംഗ് പരിഷ്‌കരിച്ച സ്‌കീം (പ്രൈവറ്റ്), കണ്ടിന്യൂവസ് ഇവാലയുവേഷന്‍ ആന്റ് ഗ്രേഡിംഗ് പ്രാരംഭ സ്‌കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ഒരു വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിനുമാത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സേവ്-എ-ഇയര്‍ മെയ് 2013 പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപാ വച്ചും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ പേപ്പറൊന്നിന് 125 രൂപാ വച്ചും 02020110293 VHSE Fees എലല െഎന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ തുക ഒടുക്കിയ ചെല്ലാന്‍ സഹിതം അപേക്ഷ നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് സമര്‍പ്പേക്കേണ്ടതാണ്. സ്‌കോര്‍ ഷീറ്റിനായി പ്രത്യേകം 20 രൂപ ഫീസ് അടക്കേണ്ടതാണ്. 2013 മാര്‍ച്ചില്‍ റഗുലറായി പരീക്ഷ എഴുതി ഉന്നത പഠനത്തിനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തിന് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഇംപ്രൂവ്‌മെന്റ് പരീക്ഷ ഇതോടൊപ്പം എഴുതാവുന്നതാണ്. ഇതിലേയ്ക്കായി 400 രൂപ ഫീസ് ഒടുക്കേണ്ടതാണ്. സേവ്-എ-ഇയര്‍ മേയ് 2013 പരീക്ഷാവിജ്ഞാപനം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ ഔദ്യോഗിക പോര്‍ട്ടലായwww.vhsexaminationkerala.gov.inനിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 16. സേവ് – എ – ഇയര്‍ പരീക്ഷകള്‍ മെയ് 27 മുതല്‍ ജൂണ്‍ ഒന്നാം തീയതിവരെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വച്ചും, ടൈപ്പ്‌റൈറ്റിംഗ്, വൊക്കേഷണല്‍, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ മൂന്ന് മുതല്‍ ഏഴുവരെ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങളില്‍ വച്ചും നടത്തും. സേവ് – എ – ഇയര്‍ തിയറി പരീക്ഷാ ടൈംടേബിള്‍ : മെയ് 27 ന് ഇംഗ്ലീഷ്, മെയ് 28 ന് ഫിസ്‌ക്‌സ്, ജിയോഗ്രഫി, അക്കൗണ്ടന്‍സി, മേയ് 29 ന് കെമിസ്ട്രി, മെയ് 30 ന് മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ്, മെയ് 31 ന് ബയോളജി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ജൂണ്‍ ഒന്നാം തീയതി രാവിലെ ജി.എഫ്.സി.. ഉച്ചയ്ക്ക് ശേഷം വൊക്കേഷണല്‍ തിയറി പരീക്ഷയും ആരംഭിക്കും. പരീക്ഷകള്‍ രാവിലെ 9.30-നും ഉച്ചയ്ക്കുശേഷം രണ്ടുമണിക്കും ആണ്. കൂള്‍ ഓഫ് ടൈം 15 മിനിറ്റാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍