കപില്‍ സിബലിനും സി.പി ജോഷിക്കും അധികച്ചുമതല

May 11, 2013 ദേശീയം

ന്യൂഡല്‍ഹി:  പവന്‍കുമാര്‍ ബന്‍സലും അശ്വിനികുമാറും മന്ത്രിസഭയില്‍നിന്നു രാജിവെച്ച സാഹചര്യത്തില്‍ കപില്‍ സിബലിന് നിയമവകുപ്പിന്റെയും സി പി ജോഷിക്ക് റയില്‍വെ വകുപ്പിന്റെയും അധികച്ചുമതല നല്‍കാന്‍ തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃയോഗം സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്നു.

റെയില്‍വേ മന്ത്രാലയത്തിലേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെയും നിയമമന്ത്രി സ്ഥാനത്തേക്ക് കപില്‍ സിബലിനേയുമാണ് പരിഗണിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം