പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല: മുഖ്യമന്ത്രി

May 12, 2013 കേരളം

തിരുവനന്തപുരം: പരിയാരം, കൊച്ചി മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രണ്ട് കോളജുകളുടെയും ആസ്തിയും ബാധ്യതയും സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഇത് യുഡിഎഫ് യോഗം ചര്‍ച്ചചെയ്യും. സിഎംപി ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച സിഎംപിയുടെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം