സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 13, 2013 ദേശീയം

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന  വര്‍ണാഭമായ ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 28-ാമത്തെ മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. കേന്ദ്രമന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ദേശീയ  സംസ്ഥാന നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

സിദ്ധരാമയ്യ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും. വൈകിട്ട് ദില്ലിയിലേക്ക് തിരിക്കുന്ന സിദ്ധരാമയ്യ  മന്ത്രിസഭാരൂപീകരണവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. 224 നിയമസഭയില്‍ മന്ത്രിമാരായി പരമാവധി 34 പേരെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക.

സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ ആയിരക്കണക്കിന് ആളുകളും എത്തിയിരുന്നു.  ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം