കുടുംബശ്രീ സ്ത്രീകളുടെ പദവി ഉയര്‍ത്തി – മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍

May 13, 2013 കേരളം

തൃശൂര്‍: സ്ത്രീ സമൂഹത്തെ ശക്തീകരിച്ച് ആത്മവിശ്വാസത്തലേക്കും വിജയത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം ഏറെക്കുറെ ഭംഗിയായി നിര്‍വഹിക്കാന്‍ കുടുംബശ്രീ പ്രസ്ഥാത്തിനു കഴിയുന്നുവെന്ന് സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. കുടുംബശ്രീ വാര്‍ഷികത്തോടുബന്ധിച്ച്  തൃശൂര്‍ ടൌണ്‍ ഹാളില്‍ ജില്ലാതല പരിപാടികള്‍ ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഗണ്യമായി ഉയര്‍ത്തുന്നതിന് കുടുംബശ്രീയുടെ പ്രവര്‍ത്തനം മൂലം സാധിച്ചിണ്ട്. സ്ത്രീശാക്തീകരണ മേഖലയില്‍ ഒരു നിശബ്ദ വിപ്ളവത്തിനു തന്നെയാണ് കുടുംബശ്രീ നേതൃത്വം കൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെയാണെങ്കിലും കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിജയകരമായി വിപണം ചെയ്യുന്നതിനുവേണ്ട സംവിധാനം ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശ്രമങ്ങള്‍ പ്രശംസാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷായിരുന്നു. പി.കെ. ബിജു എം.പി, എം.എല്‍.എമാരായ കെ. രാധാകൃഷ്ണന്‍, ടി.എന്‍. പ്രതാപന്‍, ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ ഖാദര്‍, പി.എ. മാധവന്‍, എം.പി. വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി ടൌണ്‍ ഹാള്‍ പരിസരത്തു സംഘടിപ്പിച്ച കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രദര്‍ശം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ ഉദ്ഘാടനം ചെയ്തു. മികച്ച പ്രവര്‍ത്തം കാഴ്ചവച്ച സിഡിഎസുകളുടേയും വിവിധ മേഖലകളില്‍ മികവുതെളിയിച്ച കുടുംബശ്രീ യൂണിറ്റുകളേയും ചടങ്ങില്‍ ആദരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം