ക്ഷേത്രജീവക്കാരുടെ മക്കളെ അനുമോദിക്കും

May 13, 2013 മറ്റുവാര്‍ത്തകള്‍

മലപ്പുറം: മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രജീവനക്കാരുടെയും എക്സികൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമിധി അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിച്ച കുട്ടികളെ അനുമോദിക്കും. അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ക്ഷേത്രഭരണാധികാരി മുഖേന സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവക്കാരുടെയും എക്സികൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമിധി ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഹൌസ്ഫെഡ് കോംപ്ളക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട് – 6 വിലാസത്തില്‍ മെയ് 31കം നല്‍കണം. അപേക്ഷയുടെ മാതൃക മലബാര്‍ ദേവസ്വം ബോര്‍ഡ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍