ഡീസല്‍ സബ്സിഡി: ഹര്‍ജികള്‍ക്ക് സ്റ്റേ

May 14, 2013 ദേശീയം

ന്യൂഡല്‍ഹി: ഡീസല്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ സമര്‍പ്പിച്ച ഹര്‍ജികളിലെ നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി സ്‌റ്റേ ചെയ്തു.  വിവിധ ഹൈക്കോടതികളിലായി കേസുകള്‍ നടത്തുന്നതിന് പകരം സുപ്രീംകോടതി കേസില്‍ വാദംകേട്ട് തീര്‍പ്പാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം.

കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഗുജറാത്ത് ഹൈക്കോടതികളില്‍ സബ്‌സിഡി ഒഴിവാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലെ നടപടിക്രമങ്ങള്‍ക്കാണ് സ്റ്റേ. കെ.എസ്.ആര്‍.ടി.സിയുടെതുള്‍പ്പെടെയുള്ള എല്ലാ ഹര്‍ജികളും ഇനി സുപ്രീംകോടതി ഒന്നിച്ചായിരിക്കും പരിഗണിക്കുക. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഇനി കെ.എസ്.അര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍  ഡീസല്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം