ലിബിയയില്‍ കാര്‍ ബോംബ് സ്ഫോടനം: 9 മരണം

May 14, 2013 രാഷ്ട്രാന്തരീയം

ട്രിപ്പോളി: ലിബിയയില്‍ ബെന്‍ഗാസി നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 17 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ബെന്‍ഗാസി നഗരത്തിലുള്ള ജാല ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. കഴിഞ്ഞ മാസം ഫ്രഞ്ച് എംബസിക്കടുത്ത് ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്കും നിരവധി നഗരവാസികള്‍ക്കും പരുക്കേറ്റിരുന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം