ഭജന മണ്ധപത്തിനു ശിലാസ്ഥാപനം നടത്തി

May 14, 2013 ക്ഷേത്രവിശേഷങ്ങള്‍

ചെട്ടികുളങ്ങര: ദേവീക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മിക്കുന്ന ഭജന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. ക്ഷേത്രംതന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണ് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചത്. ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍വക സ്ഥലത്താണ്  ഭജനമണ്ധപം നിര്‍മ്മിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടു കൂടിയ ഭജനമന്ദിരത്തിന് നാല് നിലകളുണ്ടാകും.   16,000 ചതുരശ്ര അടിയിലാണ് നിര്‍മാണം. നവീന രീതിയിലുള്ള സ്യൂട്ടുകളും, വലിപ്പമുള്ള മുറികളും അടങ്ങുന്ന മന്ദിരത്തിന് നാലരകോടി രൂപയാണ  ചെലവി പ്രതീക്ഷിക്കുന്നത്.

ശിലാസ്ഥാപനചടങ്ങില്‍ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍, വൈസ് പ്രസിഡന്റ് വി.അനില്‍കുമാര്‍, സെക്രട്ടറി പി.രഘുനാഥ്, ജോയിന്റ് സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍, കണ്‍വെന്‍ഷന്‍ അംഗങ്ങള്‍, മുന്‍ ഭാരവാഹികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍