അക്ഷയതൃതീയ: ഗുരുവായൂരില്‍ ലോക്കറ്റ് വില്‍പ്പന റെക്കോഡിലെത്തി

May 14, 2013 ക്ഷേത്രവിശേഷങ്ങള്‍

ഗുരൂവായൂര്‍ : അക്ഷയതൃതീയയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ സ്വര്‍ണ്ണലോക്കറ്റ് വില്പന റെക്കോഡിലെത്തി. ലോക്കറ്റ് വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41 ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഇക്കുറിയുണ്ടായത്.

2, 3, 5, 10 ഗ്രാം ലോക്കറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. 71,21,000 രൂപയാണ് ദേവസ്വത്തിന് വരവ്. രണ്ടു ഗ്രാമിന്റെ 520 ലോക്കറ്റുകളും മൂന്നിന്റെ 116ഉം അഞ്ചിന്റെ 142ഉം 10ന്റെ 48 എണ്ണവും വില്പന നടത്തിയതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. രാവിലെ അഞ്ചുമുതല്‍ രാത്രി എട്ടു വരെയായിരുന്നു വിതരണം.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍