സമ്പത്തിന്റെ കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണം: കോടതി

May 14, 2013 കേരളം

കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണം വീണ്ടും അന്വേഷിക്കണമെന്ന് എറണാകുളം സിജെഎം കോടതി.  2010 മാര്‍ച്ച് 23ന് പുത്തൂരില്‍ വീട്ടമ്മയായ ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് സമ്പത്ത്.  അന്വേഷണ ഉദ്യോഗസ്ഥരെ കോടതി നിശിതമായി വിമര്‍ശിച്ചു. കേസ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കൊല്ലപ്പെട്ട ഷീലയുടെ സഹോദരനായ എ.സതീഷ് ഐഎഎസ്സിനെ മുഹമ്മദ് യാസിന്‍ ടെലിഫോണില്‍ വിളിച്ചത് എന്തിനെന്നു കോടതി ചോദിച്ചു. ആരോപണവിധേയരായ ഐഎഎസ് ഉദ്യോഗസ്ഥരുടെ ബാറ്റണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേസിലെ സിബിഐ അന്വേഷണം അപൂര്‍ണമാണെന്ന് പറഞ്ഞ കോടതി അന്വേഷണത്തില്‍ അതൃപ്തിയും അറിയിച്ചു.

സിബിഐ ആദ്യം സമര്‍പ്പിച്ച എഫ്‌ഐആറില്‍ എഡിജിപി മുഹമ്മദ് യാസിന്‍, ഡിഐജി വിജയ് സാക്കറെ എന്നിവര്‍ പ്രതികളായിരുന്നെങ്കിലും കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇവരെ ഒഴിവാക്കുകയായിരുന്നു.പോലീസ്‌കസ്റ്റഡിയിലിരിക്കെ 2010 മാര്‍ച്ച് 29നാണ് സമ്പത്ത് മരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം